ഇവർ പുതിയ ഭാരവാഹികൾ; സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ് 25 മത് വാര്‍ഷിക സില്‍വര്‍ ജൂബിലി വിപുലമായി നടത്തും

  • Post category:local news
  • Reading time:1 min read
You are currently viewing ഇവർ പുതിയ ഭാരവാഹികൾ; സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ് 25 മത് വാര്‍ഷിക സില്‍വര്‍ ജൂബിലി വിപുലമായി നടത്തും

ഉപ്പള: സോഷ്യല്‍ വെല്‍ഫെയര്‍ ഉപ്പള ഗേറ്റ് പുതിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്‍മാനായി ലത്തീഫ് ഉപ്പള ഗേറ്റിനെയും(ബദുര്‍ സമാ ഡയറക്ടര്‍), പ്രസിഡന്റായി സ്വാലിഹിനെയും സെക്രട്ടറിയായി ലത്തീഫ് അറബിയെയും ട്രഷറായി അഷ്റഫ് മണ്ണട്ടിയെയും തെരഞ്ഞെടുത്തു. 25 മത് വാര്‍ഷിക സില്‍വര്‍ ജൂബിലി വിപുലമായി നടത്താന്‍ ഉദ്ദേശിച്ചതിന്റെ ഭാഗമായാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. പഴയ കാല വ്യക്തികള്‍ തുടങ്ങി വച്ച ഈ സാമൂഹ്യ പ്രവര്‍ത്തനം പുതുതലമുറക്കാര്‍ കൂടി ഏറ്റെടുത്തത് ഒരു നാടിന് തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് കാഴ്ച വച്ചിരിക്കുന്നത്.

200ല്‍ കൂടുതല്‍ മെമ്പര്‍മാറുള്ള ഈ കൂട്ടായ്മയുടെ കാരുണ്യപ്രവര്‍ത്തനം ഉപ്പള എന്ന നാട്ടിലെ നിസ്സഹയരായ പാവങ്ങള്‍ക്ക് ഒരാശ്വാസമായാമാറുകയാണ്. യോഗം മുഹമ്മദ് പുതിയോത്ത് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ഒളമ്പിയ സ്വാഗത പ്രസംഗം നിര്‍വഹിച്ചു. റസാഖ് ശാഫി നഗര്‍, മുഹമ്മദ് ഭൂനു, മോയ്ദു പന്ജൂ, മോണു പുതിയോത്ത് സംസാരിച്ചു. റസാഖ് തുരുത്തി നന്ദി പറഞ്ഞു. മറ്റുഭാരവാഹികള്‍: അഷ്റഫ് അബ്ദുല്ല കാപ്പാട്, ലത്തീഫ് പഞ്ചു, അഷ്റഫ് ഒളമ്പിയ, അബ്ദുല്ല പുതിയോത്ത്(ജോ:സെക്രട്ടറിമാര്‍), ജബ്ബാര്‍ മോനു ഹാജി( അസി:ട്രഷര്‍ ), റിയാസ് പഞ്ചു(മീഡിയ കോണ്ടിനെറ്റര്‍).

0Shares