ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍‍ ആഘോഷിച്ച് ആഷ്; ആശംസകളുമായി ഇന്ത്യന്‍ സിനിമാ ലോകം

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍‍ ആഘോഷിച്ച് ആഷ്; ആശംസകളുമായി ഇന്ത്യന്‍ സിനിമാ ലോകം

ഇന്ന് ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍‍ ആഘോഷിക്കുന്ന ഐശ്വര്യ റായിക്ക് ആശംസകളുമായി ഇന്ത്യന്‍ സിനിമാ ലോകം. നടി ആകുന്നതിനു മുൻപ് മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994-ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു ഐശ്വര്യ. മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായിട്ട് 1973 നവംബർ 1-ന്‌ മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം.

ഐശ്വര്യയുടെ ജനനശേഷം ഐശ്വര്യയുടെ മാതാപിതാക്കൾ മുംബൈയിലേയ്ക്ക് താമസം മാറി. മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിർ ഹൈ സ്കൂളിലാണ് ഐശ്വര്യ സ്കൂൾ വിദ്യാഭ്യാസം നേടിയത്. പിന്നീട് ചർച്ച്ഗേറ്റിലുള്ള ജൈ ഹിന്ദ് കോളേജിൽ ചേർന്ന ഐശ്വര്യ, ഒരു വർഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെൽ കോളേജിൽ ചേർന്ന് പ്ലസ് റ്റു വിദ്യാഭ്യാസം പൂർത്തിയാക്കി. നന്നായി പഠിച്ചിരുന്ന ഐശ്വര്യയ്ക്ക് ആർക്കിടെക്റ്റ് ആവാനായിരുന്നു ആഗ്രഹം. തുളു, ഹിന്ദി, ഇംഗ്ലീഷ്, മറാഠി, തമിഴ് എന്നീ ഭാഷകൾ ഐശ്വര്യയ്ക്ക് സംസാരിക്കാനറിയാം. 2007 ഏപ്രിൽ 20-ന്‌ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചനെ ഇവർ വിവാഹം ചെയ്തു. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.

ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവർ ആയിരുന്നു. വാണിജ്യസിനിമകളിൽ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീൻസ് ആണ്. സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.

0Shares