ന്യുഡല്‍ഹി; ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്. ഒന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ജയം തുടരാനുറച്ചാണ് ഇന്ത്യ ഇറങ്ങുക.നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും തകര്‍പ്പന്‍ ഫോമിലാണെന്നത് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. ഇന്നത്തെ മത്സരത്തില്‍ 81 റണ്‍സ് കൂടി കണ്ടെത്തനായാല്‍ കോഹ്ലിയെകാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡ്.
കുറഞ്ഞ കളികളില്‍ നിന്നും 10000 റണ്‍ഡ് എന്ന സച്ചിന്റെ റെക്കോര്‍ഡാകും കോഹ്ലിലെ.കാത്തിരിക്കുന്നത്.അതേ സമയം വിന്‍ര്‍ഡീസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ് ഇന്നത്തേത്. ടെസ്റ്റിലും, ആദ്യ ഏക ദിനത്തിലും തോല്‍വിയേറ്റുവാങ്ങിയ വിന്‍ഡീസിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.
ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്; വിന്‍ഡീസിന് വിജയം അനിവാര്യം