കൊല്‍ക്കത്ത: ഇംഗ്ലണ്ട് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായി. കൈയ്ക്ക് പരിക്കേറ്റ ഹെയ്ല്‍സിന് ഇന്ത്യക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ കളിക്കാന്‍ കഴിയില്ല. കട്ടക്കിലെ മത്സരത്തില്‍ എം.എസ്. ധോണിയുടെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡസിലാണ് മൂന്നാം ഏകദിന മത്സരം.
