
ഇസ്‌ലാമാബാദ്: വനത്തിലെ മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതിന് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെതിരെ പാകിസ്താനില്‍ എഫ്.ഐ.ആര്‍. പാകിസ്താന്‍ വനംവകുപ്പാണ് പൈലറ്റിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.പാകിസ്താനിലെ ഖൈബര്‍ – പക്തുങ്വാ പ്രവശ്യത്തില്‍ പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ വ്യാപകമായി മരങ്ങള്‍ നശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

” ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തിയപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട 19 തരം മരങ്ങളാണ് അതില്‍ തകര്‍ന്നതെന്ന് പാക് വനംവകുപ്പ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തിന്‍റെ ഗൌരവം ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ യു.എന്നിലും പരാതി നല്‍കാനാണ് പാകിസ്താന്‍റെ നീക്കം.
