ന്യൂഡല്‍ഹി: ഇനി മദ്യം കഴിക്കണോ? എങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. ഡല്‍ഹിയില്‍ മദ്യപിച്ച് വാഹന ഓടിച്ച് അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങിയത്. ഡല്‍ഹി പൊലീസും എക്‌സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഡല്‍ഹിയില്‍ മദ്യ ലഭിക്കണമെങ്കില്‍ അവരുടെ വയസ്സു തെളിയിക്കുന്ന ആധാര്‍ കാര്‍ഡോ മറ്റു ഐഡി കാര്‍ഡോ നിര്‍ബന്ധിമായി കാണിക്കണം. ഇതനുസരിച്ച് 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ.
തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷമാവും മദ്യവില്‍പന. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് പുതിയ തീരുമാനം. അതേസമയം തെലുങ്കാനയില്‍ മദ്യം വാങ്ങാന്‍ ആധാര്‍ കാര്‍ഡ് വേണമെന്ന് നിര്‍ബന്ധമാക്കിയെങ്കിലും ഉത്തരവ് ഫലം കണ്ടില്ല. അമിത മദ്യപാനം കാരണം പതിനേഴുകാരന്‍ മരിയ്ക്കാനിടയായതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ് കൊണ്ടുവന്നത്.
ഇനി മദ്യം കഴിക്കണോ? എങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം