ഇനി ധൈര്യമായി കഴിക്കാം: തെരുവോരത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനായി ക്ലീന്‍ സ്ട്രീറ്റ് ഫുഡ് നടപ്പാക്കും.

  • Post category:news
  • Reading time:1 min read
You are currently viewing ഇനി ധൈര്യമായി കഴിക്കാം: തെരുവോരത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനായി ക്ലീന്‍ സ്ട്രീറ്റ് ഫുഡ് നടപ്പാക്കും.

ന്യൂഡല്‍ഹി: രാജ്യത്തെ തെരുവോരങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയും കൊക്കക്കോള ഇന്ത്യയും ചേര്‍ന്ന് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് നടപ്പാക്കുന്നു. ആഗോള തലത്തിലും രാജ്യാന്തര തലത്തിലുമുള്ള വ്യാപാരികളുമായി ചേര്‍ന്ന് അവരുടെ അധീനതയിലുള്ള നിക്ഷേപ പ്രദേശങ്ങളില്‍ പോഷക ഗുണമുള്ള ആഹാരങ്ങളാണോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തും.

വരുന്ന മൂന്ന് വര്‍ഷങ്ങളിലായി നടപ്പാക്കുന്ന പദ്ധതി ഇന്ത്യയിലെ അന്‍പതിനായിരത്തോളം തെരുവോര വ്യാപാരികളെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ബോധവാന്‍മാരാക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യും.

0Shares