കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം. തന്നെ 13 തവണ പീഡിപ്പിച്ചെന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ വൈക്കം ഡി.വൈ.എസ്.പിയോട് ആരാഞ്ഞു.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയാണ് ഉചിതമെന്നും അദ്ദേഹം നിരീക്ഷിച്ചു. തെളിവുകള്‍ അപര്യപ്തമയതിനാല്‍ അന്വേഷണം ഇനിയും നീണ്ടേക്കുമെന്നാണ് പൊലീസ് ഭാഷ്യം. അന്വേഷണത്തിന്റെ അടുത്തനടപടികളെക്കുറിച്ച് വൈക്കം ഡി.വൈ.എസ.്പി .കെ. സുഭാഷ് എസ.്പി ഹരിശറുമായി ചര്‍ച്ച നടത്തും.
ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ അറസ്റ്റ് ഉടനെ ഉണ്ടായേക്കും