
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്.ടി.സിയ്ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. 3100 കോടിയുടെ വായ്പ കരാര്‍ വകുപ്പ് ബാങ്കുകളുടെ കണ്സോര്ഷ്യവുമായിഒപ്പുവെച്ചു. ഇരുപത് വര്‍ഷം വരെ കാലാവധിയാണ് ഈ കരാറില്‍ വായ്പയ്ക്ക് നല്‍കുക. 3100 കോടി രൂപ 20 വര്‍ഷത്തെ കാലാവധിയില്‍ 9.2 ശതമാനം പലിശ നിരക്കില്‍ തിരിച്ചടക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. കരാര്‍ ദീഘകാലത്തേക്കായതിനാല്‍ പ്രതിദിന തിരിച്ചടവ് 3 കോടിയില്‍ നിന്ന് ഒരു കോടിയായി കുറയും എന്നതാണ് കെ.എസ്.ആര്.ടിസക്കുള്ള പ്രധാന നേട്ടം. ഇതിനെ ഫലപ്രദമായി ഉപയോഗിക്കാനായാല്‍ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എസ്.ബി.ഐ ലീഡര്‍ ആയുള്ള, കെ.ടി.ഡി.എഫ്.സി, കാനറാ ബാങ്ക്, വിജയാ ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് ഇത്രയും വലിയ തുക വായ്പ അനുവദിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് വായ്പ അനുവദിക്കാന്‍ കണ്‍സോര്‍ഷ്യം അന്തിമ തീരുമാനം കൈക്കൊണ്ടത്.
