
ഇതാ ബോഡി ഫാഷനില്‍ ഒരു പുതിയ ട്രെന്‍ഡ്. ഓസ്ട്രേലിയന്‍ സ്വദേശിയായ ചാള്‍സ് ബെന്‍റ്ലി തന്‍റെ ചെവികളുടെ ഒരു ഭാഗം തന്നെ നീക്കം ചെയ്താണ് ഫാഷന്‍ ലോകത്ത് വ്യത്യസ്തനായത്. തന്‍റെ ചെവിയുടെ ഉള്‍വശം പൂര്‍ണമായും നീക്കം ചെയ്താണ് ചാള്‍സ് വ്യത്യസ്തത കാണിച്ചിരിക്കുന്നത്. സ്റ്റോക്ക്ഹോമിലുള്ള കാം ബോഡി മോഡിഫിക്കേഷന്‍ സ്റ്റുഡിയോയെയാണ് ചാള്‍സ് ഇതിനായി ആശ്രയിച്ചത്.

ഈ ഒരു ദൌത്യത്തിനായി ഓസ്ട്രേലിയയില്‍ നിന്ന് 8600 മൈല്‍ യാത്ര ചെയ്താണ് ചാള്‍സ് സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ എത്തിയത്. കാമിന്‍റെ ഉടമയായ സോന്‍ചായ് മൈബെര്‍ട്ടാണ് ചാള്‍സിന്‍റെ ചെവിയുടെ ചിത്രങ്ങള്‍ സ്റ്റുഡിയോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
സാഹസത്തിലൂടെ കേഴ്വി വരെ നഷ്ടപ്പെട്ടേക്കാമെന്ന അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ മുന്നോട്ട് വന്നതെന്നാണ് ചായ് പറയുന്നത്. പുതിയ ഡിസൈന്‍ വഴി കേഴ്വി ശക്തി കുറയുന്നതിനു പകരം പിന്നില്‍ നിന്നുള്ള ശബ്ദങ്ങള്‍ വ്യക്തമായി കേള്‍ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ചായ് പറയുന്നത്.
