ഇതിനെ ആരും ഒരു നെഗറ്റീവായി കാണരുത്; രാഷ്ട്രീയം കലര്‍ത്തരുത്; ഘോഷയാത്രയില്‍ ഭാരതാംബയായി നടി അനുശ്രീ

  • Post category:news
  • Reading time:1 min read
You are currently viewing ഇതിനെ ആരും ഒരു നെഗറ്റീവായി കാണരുത്; രാഷ്ട്രീയം കലര്‍ത്തരുത്; ഘോഷയാത്രയില്‍ ഭാരതാംബയായി നടി അനുശ്രീ

സ്വന്തം നാട്ടില്‍ നടന്ന ശ്രീകൃഷ്ണ ജയന്തിഘോഷയാത്രയില്‍ ഭാരതാംബയായി ഇത്തവണയും നടി അനുശ്രീയെത്തി. ക‍ഴിഞ്ഞ തവണ താന്‍ ഘോഷയാത്രയില്‍ പങ്കെടുത്തപ്പോള്‍ വിവാദമാക്കിയവരോട് ഇതില്‍ രാഷ്ട്രീയം കാണരുതെന്നും നടി അഭ്യര്‍ത്ഥിച്ചു.

ചെറുപ്പം മുതല്‍ തന്നെ നാട്ടിലെ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതാണ്. ഇതുവരെയും മുടക്കിയിട്ടില്ല. ഞങ്ങളുടെ നാട്ടില്‍ ഒരുമിച്ച് കൂടുന്ന ഒരു പരിപാടിയാണ്. ഇതിനെ ആരും ഒരു നെഗറ്റീവായി കാണരുത്. പോസിറ്റീവായി മാത്രം കാണണം. പ്രത്യേകിച്ച് രാഷ്ട്രീയം കൂട്ടിച്ചേര്‍ക്കരുതെന്നും അനുശ്രീ അഭ്യര്‍ത്ഥിച്ചു.

0Shares