ആസിഫയുടെ കൊല; എം.എസ്.എഫ് ഹരിത കാസര്‍കോട് ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ആസിഫയുടെ കൊല; എം.എസ്.എഫ് ഹരിത കാസര്‍കോട് ജില്ലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: ‘ഉണരട്ടെ സവര്‍ണ്ണ ഇന്ത്യയുടെ മനസ്സാക്ഷി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് ഹരിത കാസര്‍കോട് ജില്ലാ കമ്മിറ്റി ആസിഫ വിഷയത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആസിഫ ഭാനുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും, കുറ്റകൃത്യം നടത്തിയ പ്രതികളെ രക്ഷപ്പെടുത്താനുള്ള സംഘപരിവാര്‍ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെയും നീതിപീഡം കണ്ണ് തുറക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. ഹരിത സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ് അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി തസീല, അഷ്‌റീഫ, സലിസ, മുനീസ, സല്‍മ, ഷഹാന, ആയിഷ, മുബീന, ആബിദ അബിദ്, സഫ്വാന, റഹീസ എന്നിവര്‍ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്‍കി.

0Shares