ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങിയ ലീഗ് നേതാവ് വഴിമധ്യേ മരണപ്പെട്ടു

  • Post category:local news
  • Reading time:1 min read
You are currently viewing ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങിയ ലീഗ് നേതാവ് വഴിമധ്യേ മരണപ്പെട്ടു

തൃക്കരിപ്പൂര്‍: സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാവ് മരിച്ചു. പടന്ന മൂസ ഹാജിമുക്കിലെ പി.വി അബ്ദുര്‍ റഹ് മാന്‍ ഹാജി (54) ആണ് മരണപ്പെട്ടത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ഷീറ്റ് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. പടന്ന വടക്കേപ്പുറത്ത് വച്ച് റഹ്മാന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറിയുകയായിരുന്നു. പരിക്കേറ്റ അബ്ദുര്‍ റഹ് മാന്‍ ഹാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട അബ്ദുര്‍ റഹ് മാന്‍ ഹാജി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. പടന്നയിലെ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു.മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി, തെക്കേക്കാട് നാട്ടുകൂട്ടം ചാരിറ്റബിള്‍ സെക്രട്ടറി, നുസ്രത്തുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി വഹിച്ചിട്ടുണ്ട്. ലീഗ് നേതാവ് പി.വി മുഹമ്മദ് അസ്ലമിന്റെ ജ്യേഷ്ഠ സഹോദരനായിരുന്നു.ഭാര്യ: പി.കെ ആഇശ. മക്കള്‍: അബ്ദുര്‍ റസാഖ് (എഞ്ചിനീയര്‍, ടാറ്റ മോട്ടോര്‍സ്, സാക്കിനാക്ക), റുമൈസ, റിസ് വാന്‍. മരുമകന്‍: ബദ്റുദ്ദീന്‍. സഹോദരങ്ങള്‍: സിദ്ദീഖ് (കുവൈത്ത്), പി.വി മുഹമ്മദ് അസ്ലം (പടന്ന പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം), നസീമ, കുഞ്ഞാസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തെക്കേക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

0Shares