ആളുകളെ പരിഭ്രാന്തരാക്കി മംഗളുരു മാളിലെ തീപിടുത്തം

  • Post category:news
  • Reading time:1 min read
You are currently viewing ആളുകളെ പരിഭ്രാന്തരാക്കി മംഗളുരു മാളിലെ തീപിടുത്തം

മംഗളുരു: കെ.എസ് റാഉ റോഡിലുള്ള സിറ്റി സെന്റർ മാളിൽ തീപടർന്നുപിടിച്ചത് ആളുകളെ പരിഭ്രാന്തരാക്കി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആളപായമില്ല. മംഗളുരു നഗരത്തിലെ പ്രധാന വ്യാപാര സമുച്ചയമാണ് സിറ്റി സെന്റർ മാൾ. നൂറുകണക്കിന് ആളുകൾ വിവിധ നിലകളിലായി വ്യാപാര സമുച്ചയത്തിലുണ്ടായിരുന്നു.

വ്യാഴഴ്ച ഉച്ചയോടെ വലിയതോതിൽ പുക ഉയർന്നതോടെ ആളുകൾ പരിഭ്രാന്തരായി ഓടി. നാലാമത്തെ നിലയിലുള്ള ഫുഡ് കോർട്ടിൽ നിന്നും തീ പടരുകയായിരുനെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. മാളിലെ ഫുഡ് കോർട്ട് പ്രവർത്തിക്കുന്ന ഭാഗത്തെ എ.സി ഡക്കിൽ നിന്നും ഷോർട്ട് സർക്യൂട്ട് കാരണം തീപടരുകയായിരുന്നു. ഉടൻ തന്നെ ഫയർ യൂണിറ്റുകൾ എത്തി രക്ഷാപ്രവർത്തനത്തിൽ ഏർപെട്ടതിനാൽ വലിയ അപകട ഒഴിവായി.

0Shares