
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശന്. മൊട്ടയടിക്കാനായി തന്റെ തലയില്‍ എന്തെങ്കിലും വേണ്ടേയെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു. ”ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനാണ്. ഒന്നാമത് എന്റെ തലയില്‍ മൊട്ടയടിക്കാന്‍ ഒന്നുമില്ല. ആ ധൈര്യത്തിലാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ അത് വാര്‍ത്തയാക്കി. അതൊരു രസത്തിന് പറഞ്ഞെന്നേയുള്ളൂ. അതിന്റെ അപ്പുറത്ത് ഒന്നും ഇല്ല.- വെള്ളാപ്പള്ളി പറയുന്നു.
അതേസമയം, കോണ്‍ഗ്രസ് ഷാനിമോള്‍ ഉസ്മാന് കൊടുത്തത് തോല്‍ക്കുന്ന സീറ്റെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ആലപ്പുഴ നല്കി ഷാനിമോളെ കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

” ആലപ്പുഴയില്‍ ഇപ്പോള്‍ ആരിഫിന് എതിരായി വന്നത് ആരാണ് ? ഷാനിമോള്‍ ഉസ്മാന്. നല്ലതല്ലേ ആ പെണ്ണ് ആ പെണ്ണിനെ കെട്ടിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഉണ്ട്. ആ പെണ്ണിന്റെ മകളെ കെട്ടിക്കാന്‍ പോയപ്പോഴും ഞാന്‍ ഉണ്ട്. ആ പെണ്ണിന്റെ ഭര്‍ത്താവ് ആരാണ് ഉസ്മാന്. ഉസ്മാന്റെ അപ്പന് ആരാണ്, ഒരു പാവപ്പെട്ട വീട്ടിലെ, ഞാന്‍ കോണ്ടാക്ടര് ആയി നടക്കണ കാലത്ത് പി.ഡബ്ല്യു.ഡി ഇറിഗേഷനിലെ ഒരു ജീപ്പ് ഡ്രൈവാണ്. അയാളുടെ മൂത്തവനാണ് ഇസ്മയില്‍ ആ ഇസ്മയിലിനെ എന്റെ വളര്‍ത്തുപുത്രനെ പോലെ ഞാന്‍ കൊണ്ടുനടന്നതാണ്. എന്നോടും അങ്ങനെ തന്നെയായിരുന്നു. ആ ഇസ്മയിലിന്റെ അനിയനാണ് ഉസ്മാന്. ആ ഉസ്മാന്റെ കല്യാണം വന്നപ്പോള്‍, അന്ന് എന്റെ അടുത്ത് വലിയ കാറൊക്കെ ഉണ്ടായിരുന്നു. എന്റെ കാറിലാണ് ഇവര്‍ രണ്ട് പേരും പോയത്. വെള്ളാപ്പള്ളി ഓര്‍ക്കുന്നു.
ഈ കോണ്‍ഗ്രസില്‍ വനിതാ സംഘത്തിന്റെ അഖിലേന്ത്യാ നേതാവായുള്ള ആ കൊച്ചിനെ കൊണ്ടുപോയി തോല്‍ക്കണ സീറ്റില്‍ ഇട്ടത് ശരിയായോ? ജയിക്കുന്ന സീറ്റ് കൊടുക്കണമായിരുന്നു. യഥാര്‍ത്ഥത്തില്‍ വയനാടാണ് കൊടുക്കേണ്ടിയിരുന്നത്. നല്ല പെരുമാറ്റവും ആരോടും ഒന്ന് കയര്‍ത്ത് സംസാരിക്കുക പോലും ചെയ്യാത്ത ഒരാളാണ് ഷാനിമോള്‍ ഉസ്മാന്- വെള്ളാപ്പള്ളി.
