ആര് എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടന് കൈയ്യടി കൊടുക്കണം; ബിബിൻ ജോര്‍ജ് പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ആര് എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടന് കൈയ്യടി കൊടുക്കണം; ബിബിൻ ജോര്‍ജ് പറയുന്നു

മലയാള സിനിമയില്‍ തന്റേതായ ഒരിടം ബിബിന്‍ ജോര്‍ജ് നേടിയെടുത്തത് ചുരുങ്ങിയ കാലയളവിനുള്ളിലായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷൈലോക്കിലാണ് ബിബിന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ബിബിന്‍ ജോര്‍ജ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ചാനല്‍ പരിപാടിയുടെ പുരസ്‌കാരദാനചടങ്ങില്‍ ദിലീപിനെക്കുറിച്ചാണ് ബിബിൻ സംസാരിച്ചത്.

മിമിക്രി കലാകാരനായി തന്നെ പലപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും, പലപ്പോഴും സിനിമാമേഖലയില്‍ ഉള്ളവര്‍ മിമിക്രി എന്ന കലയെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അവാര്‍ഡ് കിട്ടേണ്ട ദിലിപേട്ടന്‍റെ സിനിമകള്‍ പലപ്പോഴും പിന്‍തള്ളപ്പെട്ടിട്ടുണ്ടെന്നും എങ്കിലും നെഞ്ചുംവിരിച്ച്‌ ഞാന്‍ മിമിക്രികാരന്‍ ആണെന്ന് പറയുന്ന ദിലീപേട്ടന് കൈയ്യടി കൊടുക്കണെമെന്നും ബിബിന്‍ വേദിയില്‍ പറഞ്ഞു. തനിക്കും പലപ്പോഴും ആ മാറ്റിനിര്‍ത്തല്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചടങ്ങില്‍ തുറന്ന്പറഞ്ഞു.

0Shares