ആരും കൈയ്യടിക്കും ഈ കൊച്ചുമിടുക്കൻ്റെ പാട്ടുകേട്ടാല്‍…

  • Post category:news
  • Reading time:1 min read
You are currently viewing ആരും കൈയ്യടിക്കും ഈ കൊച്ചുമിടുക്കൻ്റെ പാട്ടുകേട്ടാല്‍…

കാസര്‍കോട്: സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ഈ ആറുവയസ്സുകാരനാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു പാവപ്പെട്ട വീടിന്റെ മുറ്റത്ത് നിന്ന് ഉറക്കെ പാട്ടു പാടുന്നൊരു കൊച്ചുമിടുക്കന്റെ വീഡിയോ സോഷ്യല്‍ മീഡിയയുടെ കണ്ണില്‍ പെട്ടത്. ‘വാതില്‍ തുറക്കൂ നീ കാലമേ..’ എന്ന അവന്റെ പാട്ട് ‘സംഗതിയൊന്നുമില്ലെങ്കിലെന്താ, എന്തൊരു രസമാണ് കേള്‍ക്കാന്‍’ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ഷെയര്‍ ചെയ്തു. നവമാധ്യമങ്ങളായ ഫേസ് ബുക്കും വാട്ട്‌സ് ആപ്പും ഏറ്റെടുത്തതോടെ കുട്ടി താരമായി മാറിക്കഴിഞ്ഞു.

 

ആരാണീ കൊച്ചു മിടുക്കന്‍ എന്നായി പലരുടേയും പിന്നീടുള്ള അന്വേഷണം. അവസാനം കണ്ടെത്തുക തന്നെ ചെയ്തു. കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലാണ് ഇവന്റെ വീട്. പേര് വൈശാഖ്. വീട്ടമ്മയായ ബിന്ദുവിന്റെയും ഹോട്ടല്‍ തൊഴിലാളിയായ രാഘവന്റെയും മകനാണ് ഈ ഒന്നാം ക്ലാസുകാരന്‍. കാസര്‍കോട് ചേമ്പഞ്ചേരി എ.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി. എന്നാല്‍ മനസിന് നൊമ്പരമാകുന്ന ഒരുകാര്യമുണ്ട്. പാട്ട് കൊടുത്ത ദൈവം അവന് കാഴ്ച കൊടുത്തിട്ടില്ല. ജനിച്ച് ആറു മാസം ആയപ്പോഴാണ് കാഴ്ചയില്ലാതായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് വൈശാഖിനെ ചികിത്സിക്കുന്നത്. വലതുകണ്ണിന് ചെറിയ രീതിയില്‍ കാഴ്ച ലഭിച്ചിട്ടുണ്ടെന്ന് രാഘവന്‍ പറയുന്നു. ചിലപ്പോഴെങ്കിലും ശബ്ദമില്ലാത്തവരുടെ ആരവങ്ങളായും വേദിയില്ലാത്തവരുടെ അരങ്ങായും സമൂഹമാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. രാഘവന്‍ തന്നെയാണ് വൈശാഖ് പാടുന്ന വീഡിയോ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

0Shares