ആരാണ് ഇന്ത്യന്‍, ആര് ഇന്ത്യക്കാരനല്ല എന്ന് തെളിയിക്കാനുള്ള ലൈസന്‍സ് ആരാണ് മോദിക്ക് നല്‍കിയത്?: രാഹുൽ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing ആരാണ് ഇന്ത്യന്‍, ആര് ഇന്ത്യക്കാരനല്ല എന്ന് തെളിയിക്കാനുള്ള ലൈസന്‍സ് ആരാണ് മോദിക്ക് നല്‍കിയത്?: രാഹുൽ ഗാന്ധി

ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിശ്വസിക്കുന്നത് ഒരേ ആശയത്തിലാണെന്നും അത് പറയാനുള്ള ചങ്കൂറ്റം മോദിക്കില്ലെന്നും രാഹുല്‍ ഗാന്ധി. കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പൗരത്വ നിയമ വിരുദ്ധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് നിരക്ഷരനായ ഒരു മനുഷ്യന്‍ ഇന്ത്യ എന്ന ആശയത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന് ഈ രാജ്യത്തെ മനസ്സിലാക്കാനായിട്ടില്ല. അദ്ദേഹം വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു.

ഇന്ത്യക്കാര്‍ക്ക് ഞങ്ങള്‍ ഇന്ത്യക്കാര്‍ ആണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഞാന്‍ ഒരു ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ മോദിക്ക് ആരാണ് അധികാരം കൊടുത്തത്. ആരാണ് ഇന്ത്യന്‍, ആര് ഇന്ത്യക്കാരനല്ല എന്ന് തെളിയിക്കാനുള്ള ലൈസന്‍സ് ആരാണ് മോദിക്ക് നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ലോംഗ് മാര്‍ച്ചില്‍ നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

0Shares