ബത്തേരിയിലെ നിരത്തുകളില്‍ ഇനി മുതല്‍ തുപ്പിയാല്‍ 500 രൂപ പിഴ; തീരുമാനവുമായി നഗരസഭ

  • Post category:local news / news
  • Reading time:1 min read
You are currently viewing ബത്തേരിയിലെ നിരത്തുകളില്‍ ഇനി മുതല്‍ തുപ്പിയാല്‍ 500 രൂപ പിഴ; തീരുമാനവുമായി നഗരസഭ

വയനാട് ജില്ലയിലെ ബത്തേരിയിലെ നിരത്തുകളില്‍ ഇനി മുതല്‍ തുപ്പിയാല്‍ 500 രൂപ പിഴയീടാക്കുമെന്ന പുതിയ തീരുമാനവുമായി നഗരസഭ.നേരത്തെ വീടുനിര്‍മ്മാണ അനുമതി ലഭിക്കണമെങ്കില്‍ മുറ്റത്ത് ഒരു വൃക്ഷത്തൈ നടണമെന്ന് നിര്‍ദേശം വെച്ച നഗരസഭയാണ് ഇപ്പോള്‍ മറ്റൊരു ഗംഭീര തീരുമാനമെടുത്തിരിക്കുന്നത്.

മുഖവും വായും കഴുകിത്തുപ്പുന്നതും പിഴയുടെ പരിധിയില്‍പ്പെടും. നിലവില്‍ മുറുക്കിത്തുപ്പി വൃത്തികേടായ സ്ഥലങ്ങള്‍ ഉടന്‍ കഴുകി വൃത്തിയാക്കും. ഈ നിര്‍ദേശം നടപ്പിലാക്കാന്‍ നഗരസഭ ആരോഗ്യവിഭാഗം പോലീസിന്‍റെ കൂടി സഹായം തേടും. ടൗണുകളില്‍ ക്യാമറകളും പോസ്റ്ററുകളും ബോധവല്‍ക്കരണ ക്യാപെയിനുകളും നടത്താനാണ് നഗരസഭയുടെ തീരുമാനം.

0Shares