ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.
കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ആധാറില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്നും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
കേസ് ജൂലൈ 7 ന് വീണ്ടും പരിഗണിക്കും.

അതുവരെ ആധാര്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നത് സെപ്തംബര്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും, മറ്റ് രേഖകള്‍ ഹാജരാക്കി ആനുകൂല്യം നേടാമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു