
കാസർകോട്: കാസർകോട് ആസ്ഥാന മായി അസംഘടിത തൊഴിലാളി യൂണിയൻ ക്ഷേമനിധി ഓഫീസ് അനുവദിക്കണമെന്ന് അസംഘടിത തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാകൺവെൻഷൻ ആവശ്യപ്പെട്ടു. ഇരുന്നൂറിൽ പരം തൊഴിൽ വിഭാഗങ്ങൾക്ക് രജിസ്ട്രേഷൻ നടത്താൻ സൗകര്യമുള്ള ക്ഷേമനിധി ജില്ലയിൽ നിരവധി തൊഴിലാളി കൾക്ക്പ്രയോജന പ്പെടുന്നതാണ്.
നിലവിൽ കണ്ണൂരിലുള്ള ക്ഷേമനിധി ഓഫീസിലെത്താൻ തൊഴിലാളികൾക്ക് ഏറെ പ്രയാസ കരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എസ്. ടി. യു ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു.
ജില്ലാഭാരവാഹികളായി ജാഫർ മൂവാരിക്കുണ്ട് (പ്രസിഡണ്ട്) മൻസൂർ മല്ലത്ത് (ജനറൽ സെക്രട്ടറി) റഹ്മാൻ അമ്പലത്തറ (ട്രഷറർ) ഇഖ്ബാൽ പെർല, അബ്ദുൽ റഹിമാൻ സെവൻസ്റ്റാർ (വൈസ് പ്രസിഡണ്ട്) പി.അബ്ദുല്ല കുഞ്ഞി, പി അബ്ദുൽ റസാഖ് (ജോ. സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
