മഞ്ചേശ്വരം: തൂമിനാട് കുഞ്ചത്തൂര്‍ പദവില്‍ വ്യാപാരിയുടെ വീട്ടിന്‍ വന്‍ കവര്‍ച്ച. വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ച ആറുപത്തിനാലരപവന്‍ സ്വര്‍ണാഭരണവും 70,000 രൂപയും റാഡോ വാച്ചും കവര്‍ന്നു. നന്ദിനി പാല്‍ ഏജന്റ് കുഞ്ചത്തൂര്‍ പദവിലെ അബ്ദുല്‍ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ വീട്ടിനകത്തു കടന്നത്. പിന്നീട് ദമ്പതികളും മക്കളും ഉറങ്ങി കിടന്നിരുന്ന കിടപ്പുമുറിയിലെത്തുകയും അലമാരയില്‍ ഒരു പെട്ടിക്കകത്താക്കി വച്ചിരുന്ന സ്വര്‍ണ്ണവും പണവും കൈക്കലാക്കി കടന്നു കളയുകയായിരുന്നു. കിടപ്പുമുറിയുടെ വാതില്‍ അകത്തു നിന്നും പൂട്ടാതെ വീട്ടുടമ അബ്ദുള്‍ മുനീര്‍ നിലത്തും ഭാര്യ ഹസീനയും മൂന്നു മക്കളും കട്ടിലിനു മുകളിലാണ് ഉറങ്ങികിടന്നിരുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ എന്തോ ശബ്ദം കേട്ട് അബ്ദുള്‍ മുനീര്‍ ഉണരുകയും ലൈറ്റിട്ടു നോക്കി ഒന്നും കാണാത്തതിനാല്‍ വീണ്ടും ഉറങ്ങുകയായിരുന്നു. മൂന്നുമണിയോടെ ആരോ അലമാര തുറക്കുന്നത് ഹസീന കണ്ടു.
പുലര്‍ച്ചെയാണ് അബ്ദുള്‍ മുനീര്‍ ഹൊസങ്കടിയിലെ കടയിലേയ്ക്ക് സാധാരണ പോകാറ്. അത് ഭര്‍ത്താവാണെന്നു കരുതി സംഭവം കാര്യമാക്കിയില്ല. എന്നാല്‍ മൂന്നുപേര്‍ അലമാരയ്ക്കു സമീപത്തു നില്‍ക്കുന്നതായി കണ്ടതോടെ ഭാര്യ ബഹളം വച്ചു. ഇതുകേട്ട കവര്‍ച്ചക്കാര്‍ സ്വര്‍ണ്ണവും പണവും അടങ്ങിയ പെട്ടിയെടുത്തു പുറത്തേക്കോടി. പിന്നാലെ തന്നെ അബ്ദുള്‍ മുനീര്‍ ഓടിയെങ്കിലും കവര്‍ച്ചക്കാര്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു. നഷ്ടമായത് ബന്ധവിന്റെ ആഭരണങ്ങളാണെന്ന് വീട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഉച്ചയോടെ എത്തി പരിശോധന നടത്തി.
അലമാര തുറക്കുന്നത് ഭര്‍ത്താവാണെന്നു കരുതി സംഭവം കാര്യമാക്കിയില്ല: മഞ്ചേശ്വരത്ത് വീട്ടമ്മക്ക് നഷ്ടമായത് 65 പവന്‍ സ്വര്‍ണാഭരണം