അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച സുഹൃത്തിൻ്റെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിലെത്തി

  • Post category:news
  • Reading time:1 min read
You are currently viewing അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച സുഹൃത്തിൻ്റെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിലെത്തി

ബംഗളൂരു: അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച സുഹൃത്തിൻ്റെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിലെത്തി. മാണ്ഡ്യയിലെ മാലവള്ളി പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പശുപതിയെന്ന യുവാവാണ് സുഹൃത്ത് ഗിരീഷിന്റെ (28) തലയറുത്തത്. അമ്മയെ തെറി വിളിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.ഇരുവരും സംസാരിത്തിനിടയുണ്ടായ വഴക്കിനിടയില്‍ പശുപതിയുടെ അമ്മയെക്കുറിച്ച് ഗിരീഷ് മോശമായി സംസാരിച്ചുവെന്നും ഇതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും പശുപതി പൊലീസിന് മൊഴി നല്‍കി. തല തുണിയില്‍ പൊതിഞ്ഞ് ബൈക്കില്‍ പശുപതി പോലീസ് സ്റ്റേഷനിലെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലക്കുപയോഗിച്ച മഴുവും കണ്ടെടുത്തു. കര്‍ണാടകത്തില്‍ ഒരു മാസത്തിനിടെ അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന മൂന്നാമത്തെ സംഭവമാണിത്.

0Shares