ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ ഓക്ലാന്റിലെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടിത്തത്തില്‍ 9 പേര്‍ മരിക്കുകയും നാല്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി പതിനൊന്ന് മണിയോടെ നിശാപാര്‍ട്ടി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീ വ്യാ
പിച്ചതോടെ കെട്ടിടത്തിനകത്തു നിന്നും പുറത്തേക്ക് കടക്കാനുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് ആക്കം കൂട്ടിയത്.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ അണച്ചത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിശാപാര്‍ട്ടി നടത്തിയതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
