അഭിനവ് ബിന്ദ്രയും പി. ടി ഉഷയും അഞ്ജു ബോബി ജോര്‍ജും ദേശീയ നിരീക്ഷക പദവി സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം

  • Post category:news
  • Reading time:1 min read
You are currently viewing അഭിനവ് ബിന്ദ്രയും പി. ടി ഉഷയും അഞ്ജു ബോബി ജോര്‍ജും ദേശീയ നിരീക്ഷക പദവി സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡല്‍ഹി: അഭിനവ് ബിന്ദ്രയും പി. ടി ഉഷയും അഞ്ജു ബോബി ജോര്‍ജും ദേശീയ നിരീക്ഷക പദവി സ്ഥാനം ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം.ഇവരെ കൂടാതെ കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം), കമലേഷ് മെഹ്ത (ടേബിള്‍ ടെന്നീസ്) എന്നിവരോടും പദവി ഒഴിയാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ അക്കാമദികള്‍ നടത്തുന്നതിനാല്‍ ഭിന്നതാത്പര്യം ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരോട് സ്ഥാനം ഒഴിയാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.


ദേശീയ നിരീക്ഷക സംഘത്തെ നിയമിക്കുന്നതിന് മുമ്പ് തന്നെ സ്വകാര്യ അക്കാദമികളുമായി ബന്ധമുണ്ടാകരുതെന്ന് കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.അതേസമയം തനിക്ക് സ്വകാര്യ അക്കദമിയില്ലെന്ന് അഞ്ജു ബോബി പറഞ്ഞു.

0Shares