അഭയം ഡയാലിസിസ് രോഗികളുടെ രക്ത പരിശോധന പാക്കേജ്; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഹെൽത്ത് മാളിൽ ഉൽഘാടനം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing അഭയം ഡയാലിസിസ് രോഗികളുടെ രക്ത പരിശോധന പാക്കേജ്; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഹെൽത്ത് മാളിൽ ഉൽഘാടനം ചെയ്തു

കാസറഗോഡ്: പ്രൈം ലൈഫ് ആപിസ് ഹെൽത്ത് മാളിൽ അഭയം ഡയാലിസിസ് രോഗികൾക്ക് രക്ത പരിശോധനകൾ സൗജന്യ നിരക്കിൽ ചെയ്തു കൊടുക്കും. 750 രൂപ നിരക്കിലുള്ള പരിശോധനകൾ 250 രൂപ നിരക്കിൽ നൽകാനാണ് തീരുമാനം. അഭയം വഴി പരിശോധനക്കെത്തുന്ന രോഗികൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഹെൽത്ത് മാളിൽ നൽകേണ്ടി വരുന്ന പണം അഭയം നൽകി രോഗികൾക്ക് സൗജന്യമായി പരിശോധന നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്ന് അഭയം ചാരിറ്റിയുടെ ചെയർമാൻ ഖയ്യൂം മാന്യ ചാനൽ ആർ.ബിയോട് പറഞ്ഞു.പദ്ധതിയുടെ ഉദ്‌ഘാടനം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു. അഭയം ചെയർമാൻ ഖയ്യൂം മാന്യ, ഹെൽത്ത് മാൾ ചെയർമാൻ എം.ബി .യൂസുഫ്, മാനേജിംഗ് പാർട്ണർമാരായ മഹ്മൂദ്, അബൂ യാസിർ, മുഹമ്മദ് ഫൈസൽ, അഭയം യൂ.എ.ഇ കോൺഡിനേറ്റർ മുഹമ്മദ് റഫീഖ് ആലംപാടി, വിഷൻ കെയർ ഡയറക്ടർ സിറാർ അബ്ദുള്ള എന്നിവർ പങ്കെടുത്തു.

0Shares