അബുദാബി: അബുദാബിയില്‍ നാലുനില കെട്ടിടത്തിന് തീ പിടിച്ചു. പോലീസും മറ്റും താമസക്കാരെ ഉടന്‍ തന്നെ പുറത്തെത്തിച്ചത് കാരണം ആര്‍ക്കും അപകടമൊന്നുമില്ല. കെട്ടിടത്തിന്റെ താഴെ നിലയില്‍ നിന്നും ഉയര്‍ന്ന തീ മറ്റുള്ള നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. വിവരമറിഞ്ഞ സിവില്‍ ഡിഫന്‍സ് വിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.നേരത്തെ മാളിന് സമീപമുള്ള ഫൗണ്ടന്‍ വ്യൂസ് ടവറിലായിരുന്നു തീ പിടിച്ചത്. മറ്റുകെട്ടിടങ്ങളിലേക്ക് തീപടരുന്നതിന് മുന്‍പ് അഗ്‌നി ശമന സേനയെത്തി തീ അണച്ചത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.