അന്ത്യോദയ ട്രെയിനിൻ്റെ കന്നിയാത്ര ശനിയാഴ്ച; മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായെങ്കിലും കാസര്‍കോടിന് വീണ്ടും അവഗണന

  • Post category:news
  • Reading time:2 mins read
You are currently viewing അന്ത്യോദയ ട്രെയിനിൻ്റെ കന്നിയാത്ര ശനിയാഴ്ച; മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായെങ്കിലും  കാസര്‍കോടിന് വീണ്ടും അവഗണന

കാസര്‍കോട്: മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ട്രെയിന്‍ ശനിയാഴ്ച സര്‍വീസ് ആരംഭിക്കുന്നു. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് നാളെ രാവിലെ പത്തരയ്ക്ക് റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹന്‍ കൊച്ചുവേളിയില്‍ വച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രത്യേക സര്‍വീസായി നാളെ രാവിലെ 10.30 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് രാത്രി പത്തേമുക്കാലിന് മംഗളൂരുവിലെത്തും. വെള്ളിയാഴ്ചയും ഞായറാഴ്ചയും മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാത്രി എട്ടിന് ട്രെയിന്‍ പുറപ്പെടും. അടുത്ത ദിവസം രാവിലെ 8.15 നു കൊച്ചുവേളിയിലെത്തും. ഞായറാഴ്ച ആദ്യസര്‍വീസ് മംഗളൂരുവില്‍ നിന്നാരംഭിക്കും. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. അടുത്തദിവസം രാവിലെ 9.15നു മംഗളൂരുവിലെത്തും. മംഗളൂരുവില്‍ നിന്ന് രാത്രി പുറപ്പെടുന്ന ട്രെയിനിന് കണ്ണൂര്‍(22.15), കോഴിക്കോട്(23.35), ഷൊര്‍ണൂര്‍(01.30), തൃശൂര്‍(02.35), എറണാകുളം ജംങ്ഷന്‍(04.05), കൊല്ലം(06.30), കൊച്ചുവേളി(08.15) എന്നിവടങ്ങളിലാണ് സ്‌റ്റോപേജുള്ളത്. കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം(22.25), എറണാകുളം ജംങ്ഷന്‍(00.45), തൃശൂര്‍(02.06), ഷൊര്‍ണൂര്‍(02.50), കോഴിക്കോട്(04.30), കണ്ണൂര്‍(06.15) എന്നിവടങ്ങളിലാണ് സ്റ്റോപുള്ളത്. 16 അണ്‍റിസര്‍വ് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകളുമാണ് ട്രെയിനിനുള്ളത്. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ നിലവില്‍ വടക്കന്‍ ജില്ലകളിലേക്ക് ട്രെയിനുകളില്ല. അന്ത്യോദയ ട്രെയിനനുവദിച്ചിട്ടും കാസര്‍കോടിന് റെയിവേ അവഗണന വീണ്ടും. കാസര്‍കോട് ജില്ലയില്‍ ഒരു സ്റ്റേഷനിലെങ്കിലും സ്‌റ്റോപ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(08.06.2018)

ഇന്നത്തെ ചോദ്യം

ഗോവയിലെ ഔദ്യോഗീക ഭാഷ ഏത് ?

A) ഹിന്ദി

B) കന്നഡ

C) ഇംഗ്ലീഷ്

D) കൊങ്കിണി

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(8.06.2018) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (07.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: തിരുവനന്തപുരം

വിജയി: ഉമ്മു ഹാനിയ, കോട്ടുമല, മലപ്പുറം.

0Shares