അനധികൃത വിദേശ സിഗരറ്റുകള്‍; കാസർകോട് സ്വദേശികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing അനധികൃത വിദേശ സിഗരറ്റുകള്‍; കാസർകോട് സ്വദേശികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ സിഗരറ്റുകളുമായി കാസർകോട് സ്വദേശികളെ പിടികൂടി . എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് പത്തുലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റുകള്‍ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കോലാലംമ്പൂരില്‍ നിന്നെത്തിയ കാസർകോട് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളം വഴി യൂറോ കടത്താന്‍ ശ്രമിച്ച സ്വിസ് പൗരന്‍ പിടിയിലായിരുന്നു. ഇയാളുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള യൂറോയുമായാണ് സ്വിസ് പൗരന്‍ വിമാനത്താവളത്തില്‍ പിടിയിലായത്.

0Shares