
കോട്ടയം: മന്ത്രി തോമസ് ചാണ്ടി നിലം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയിലാണ് നടപടി. മുന്‍പ് കേസ് പരിഗണിച്ച കോടതി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് രണ്ടാഴ്ച്ച സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം വിജിലന്‍സ് കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു ഇന്നത്തേക്ക് കേസ് വീണ്ടും മാറ്റി വച്ചത്.

മന്ത്രി തോമസ് ചാണ്ടി, ആലപ്പുഴ കലക്ടര്‍ (2010-12), വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ചെയര്‍മാന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ (2010 – 11) തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി്. തോമസ് ചാണ്ടി എംഎല്‍എ ആയിരിക്കെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് ഉദ്യേഗസ്ഥരെ അന്യായമായി സ്വാധീനിച്ച് ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണു ആരോപണം.
