അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വിതരണം; സ്ഥാപനത്തിന്‍റെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ റദ്ദാക്കി

  • Post category:news
  • Reading time:1 min read
You are currently viewing അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വിതരണം;  സ്ഥാപനത്തിന്‍റെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ റദ്ദാക്കി

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വിതരണം നടത്തിയ തൃക്കാക്കര പൈപ്പ്‌ലൈന്‍ ജംഗ്ഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന മെഡ്‌ലൈഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ റദ്ദാക്കി.

സ്ഥാപനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനിലൂടെയാണ് ഓണ്‍ലൈനില്‍ മരുന്ന് വിതരണം നടത്തിയത്. നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ഉള്‍പ്പെടെ വലിയ അളവില്‍ മരുന്നുകള്‍ സ്ഥാപനത്തില്‍ നിന്നും വില്‍ക്കുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തി.

അനധികൃത ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സാജു ജോണ്‍ അറിയിച്ചു.

0Shares