അടച്ചുറപ്പുള്ള വീടായി; നിറഞ്ഞ ചിരിയോടെ ചന്ദ്രികയും കുടുംബവും

  • Post category:news
  • Reading time:1 min read
You are currently viewing അടച്ചുറപ്പുള്ള വീടായി; നിറഞ്ഞ ചിരിയോടെ ചന്ദ്രികയും കുടുംബവും

കാസര്‍കോട്: ഓല വീട്ടിലെ രണ്ട് മുറികളില്‍ താമസിച്ചുവന്ന കള്ളാര്‍ പഞ്ചായത്തിലെ കൊള്ളിക്കൊച്ചിയില്‍ ചന്ദ്രികാ രാജന്‍റെ കുടുംബത്തിന് ആശ്വാസമായത് ലൈഫ് മിഷന്‍. അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങിയ ഈ കുടുംബത്തിനാണ് മികച്ച പട്ടികവര്‍ഗ ഗുണഭോക്താവിനുള്ള ജില്ലാതല അംഗീകാരം ലഭിച്ചത്.

രണ്ട് പെണ്‍ മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത മുറിയില്‍ ജീവിതം കഴിച്ചു കൂട്ടിയ മാതാപിതാക്കളുടെ മുഖത്ത് നിറഞ്ഞ സന്തോഷം. സ്വന്തമായി അടച്ചുറപ്പുള്ള മികച്ച സൗകര്യങ്ങളോട് കൂടിയ വീട് സ്വപ്നം കണ്ടിരുന്ന കുടുംബത്തിന് ഇനി നല്ല നാളുകള്‍. പഠിച്ചു വളരുന്ന മക്കള്‍ക്ക് വെളിച്ചമുള്ള സൗകര്യമുള്ള വീടാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ലൈഫ് പദ്ധതിയില്‍ പണം നല്‍കിയ ശേഷം പെട്ടെന്ന് വീട് പണി പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്കാണ് ജില്ലാതല അനുമോദനം നല്‍കിയത്. സര്‍ക്കാറിന്‍റെ കരുതലിന് നന്ദിപറയുകയാണ് ഇവര്‍.

0Shares