ഹൈദരാബാദ്: അഞ്ച് വര്‍ഷത്തെ പ്രണയത്തിനും കാത്തിരിപ്പിനൊടുവില്‍ സിനിമാതാരം സ്വാതി റെഡ്ഡി വിവാഹിതയായി. സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സ്വാതി. ഹൈദരാബാദില്‍ വെച്ചായിരുന്നു വിവാഹം. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍.
മഞ്ഞളും ചന്ദനവും മുഖത്ത് തേച്ച് പരമ്പരഗാതമായ ഹിന്ദു വിവാഹ ചടങ്ങുകളിലൂടെയായിരുന്നു സ്വാതി റെഡ്ഡിയും വികാസും വിവാഹിതരായിരിക്കുന്നത്. വിവാഹചിത്രങ്ങള്‍ പുറത്ത് വന്ന ഉടനെ വൈറലായി മാറിയിരുന്നു.
നടി എന്നതിലുപരി ടെലിവിഷന്‍ അവതാരിക കൂടിയാണ് സ്വാതി. മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍, നന്ദി പുരുസ്‌കാരങ്ങള്‍ നടിയെ തേടി എത്തിയിരുന്നു. മൂന്ന് സിനിമകളില്‍ സ്വാതി ഗാനം ആലപിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച കൊച്ചിയില്‍ മലയാള സിനിമ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്.
അഞ്ച് വര്‍ഷത്തെ പ്രണയത്തിനു ശേഷം സ്വാതി റെഡ്ഡി വിവാഹിതയായി;വിവാഹ ചിത്രങ്ങള്‍ വൈറലാകുന്നു