അങ്കണവാടി പരിസരം ശുചീകരിച്ചും സ്‌കൂളില്‍ വൃക്ഷത്തൈ നട്ടും മറ്റു ക്ലബ് പ്രവര്‍ത്തകര്‍ക്ക് മാതൃകയായി മലയോരത്തെ ഈ യുവാക്കള്‍.

  • Post category:local news
  • Reading time:1 min read
You are currently viewing അങ്കണവാടി പരിസരം ശുചീകരിച്ചും സ്‌കൂളില്‍ വൃക്ഷത്തൈ നട്ടും മറ്റു ക്ലബ് പ്രവര്‍ത്തകര്‍ക്ക് മാതൃകയായി മലയോരത്തെ ഈ യുവാക്കള്‍.

കാസര്‍കോട്: ജില്ലയിലെ മലയോര പ്രദേശമായ ബന്തടുക്ക പടുപ്പില്‍, ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പടുപ്പ് ടൗണും അങ്കണ്‍വാടി പരിസരവും വൃത്തിയാക്കി യുണെറ്റഡ് പടുപ്പ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ മാതൃകയായി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജലലക്ഷാമം പരിഹരിക്കാന്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ യുണെറ്റഡ് പടുപ്പ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്.

 

ഇതിന്റെ ആദ്യപടിയായി അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടെ താവനത്ത് ജി.എല്‍.പി.സ്‌കൂളില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു. പരിപാടിയില്‍ റഷീദ്, സി.ഇ. ഉണ്ണി, സിറാജ് പടുപ്പ് എന്നിവരും മറ്റു ക്ലബ് ഭാരവാഹികളും നാട്ടുകാരും പങ്കാളികളായി. ഭാവിയില്‍ കൂടുതല്‍ വൃക്ഷത്തൈ നടുപിടിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ക്ലബ് പ്രവര്‍ത്തകരുടെ തീരുമാനം.

0Shares