ഹെവി വാഹനങ്ങളുടെ കാലാവധി 20 വര്‍ഷമാക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

  • Post category:local news
  • Reading time:1 min read
You are currently viewing ഹെവി വാഹനങ്ങളുടെ കാലാവധി 20 വര്‍ഷമാക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട്: ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ കാലാവധി 20 വര്‍ഷമാക്കി കേന്ദ്ര സര്‍ക്കാര്‍ നിജപ്പെടുത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സ്റ്റേജ് കാര്യേജ് ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ കാലാവധി 20 വര്‍ഷമാക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ശങ്കര നായക്, ലക്ഷ്മണന്‍, ട്രഷറര്‍ പി.എ.മുഹമ്മദ് കുഞ്ഞി, കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എന്‍.എം.ഹസൈനാര്‍, സെക്രട്ടറി സി.എ.മുഹമ്മദ്കുഞ്ഞി, ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി ശ്രീപതി, പ്രസിഡണ്ട് സി.രവി, സുരേഷ്ബാബു, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares