ലണ്ടന്‍: സ്കിന്‍ ക്രീം തേച്ചാല്‍ പൊള്ളലേറ്റ് മരിക്കുമെന്ന ഞെട്ടിക്കുന്ന വാര്‍ത്തയുമായി ലണ്ടന്‍ അഗ്നിശമന സേന. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ പൊള്ളലേറ്റു മരിച്ചവര്‍ 15 ലേറെ ഉണ്ടെന്നാണ് അഗ്നിശമന സേനയുടെ കണക്ക്. പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച് കിടന്നുറങ്ങുമ്പോള്‍ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പിന്നീട് കത്തുന്നതിന് സാധ്യതയുണ്ടെന്നാണ് പഠനം.

ചെറിയ ഒരു സ്പാര്‍ക്ക് ഉണ്ടായാലോ തീപ്പൊരി വീണാലോ തീ പടരും. സ്കിന്‍ ക്രീം നിരന്തരം ഉപയോഗിക്കുന്ന പലര്‍ക്കും ഇത്തരത്തിലുള്ള അപകടത്തെക്കുറിച്ച് അറിവില്ല. എന്നാല്‍ ക്രീം സ്ഥിരമായി തേക്കുന്നവര്‍ അബദ്ധത്തില്‍ സിഗരറ്റ് ചാരം തട്ടുകയോ മറ്റോ ചെയ്താല്‍ തീ പടരാനും അപകടം ഉണ്ടാവാനും സാധ്യതയുണ്ടെന്ന് ഫയര്‍ സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പറയുന്നു.