
നായികയുടെ നഗ്നത ചിത്രീകരിക്കുന്ന രംഗത്തിൽ അണിയറ പ്രവർത്തകർ എല്ലാവരും നഗ്നരായി ചിത്രീകരണത്തിൽ പങ്കെടുത്ത വാർത്തകൾ വന്നത് ഇന്നലെയാണ്. ഇതാ അതിന്റെ സംവിധായകൻ പ്രിൻസ് ജോണ് പറയുന്നു, സെക്സ് ചിത്രീകരിക്കുമ്പോൾ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ സെക്സ് ചെയ്യണം എന്നാണ് എൻ്റെ നിലപാട്, അത് കൊണ്ടാണ് എൻ്റെ സിനിമയിൽ കൊലപാതകം ഇല്ലാത്തത്. ‘ ഏക ‘ എന്ന സഞ്ചാര ചിത്രമാണ് ജോൺ സംവിധാനം ചെയ്യുന്നത്. ആക്ടിവിസ്റ്റായ രഹാന ഫാത്തിമയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ട്രാവൽ മൂവിയാണ് ഇതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.

കത്തിക്കുത്തിനെയും കൊലപാതകത്തെയും വെടിവയ്പ്പിനെയും ഗ്ലോറിഫൈ ചെയ്യുന്നതിനേക്കാൾ സെക്സ് ചെയ്യുന്നതിനാണ് എനിക്ക് താല്പര്യം, പ്രിൻസ് ജോൺ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ തന്റെ കൺസെപ്റ്റ് പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഞാൻ പരിചയ സമ്പന്നനായ ഒരു സംവിധായകൻ അല്ല, ഒരു സിനിമാ സെറ്റിലും ക്രൂവിന്റെ ഭാഗമായിട്ടില്ല. പരിമിതികൾ ഒരുപാട് ഉണ്ട്. എൻ്റെ ക്രൂവും അങ്ങനെ തന്നെ, എല്ലാം തുടക്കക്കാർ. അഭിനയം പകർത്താൻ താല്പര്യമില്ലാത്തതിനാൽ ആണ് ചില രംഗങ്ങളിൽ പ്രൊവോക്ക് ചെയ്യുന്നത്.
സെക്സ് ചിത്രീകരിക്കുമ്പോൾ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ സെക്സ് ചെയ്യണം എന്നാണ് എൻ്റെ നിലപാട്. അത് കൊണ്ടാണ് എൻ്റെ സിനിമയിൽ കൊലപാതകം ഇല്ലാത്തത്.
കത്തിക്കുത്തിനെയും കൊലപാതകത്തെയും വെടിവയ്പ്പിനെയും ഗ്ലോറിഫൈ ചെയ്യുന്നതിനേക്കാൾ സെക്സ് ചെയ്യുന്നതിനാണ് എനിക്ക് താല്പര്യം, പുലിയെ കൊല്ലുക, ആടിനെ കൊന്നു ചോര കുടിക്കുക എന്നിവയിൽ താല്പര്യമില്ലാത്ത, അതിനേക്കാൾ പ്രണയിക്കുന്നതിൽ താല്പര്യം ഉള്ളവരാണ് എൻ്റെ കഥാപാത്രങ്ങൾ.
