സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമോ?

  • Post category:news
  • Reading time:1 min read
You are currently viewing സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമോ?

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നിലെന്നു സംശയിക്കുന്നു. നിലവില്‍ ലഭ്യമല്ലയെന്നാണ് അറിയിക്കുന്നത്. 2013 ല്‍ ഇന്ത്യന്‍ സൈറ്റുകളടക്കം നൂറുകണക്കിന് വെബ്സൈറ്റുകള്‍ ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീം ഹാക്ക് ചെയ്തിരുന്നു. വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ലയെന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുന്നത്. സൈറ്റില്‍ കഞ്ചാവിലയും പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രശ്‌നത്തെ തുടര്‍ന്ന് സൈറ്റിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തി വരികയാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്ത വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വെബ്സൈറ്റിനും പ്രശ്നം നേരിടുന്നത്. ജസ്റ്റിസ് ബി.എച്ച് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് യൊട്ടുപിന്നാലെയാണ് സംഭവം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, എ എം ഖന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

0Shares