Categories
സി.പി.ഐ മന്ത്രിമാര്‍ക്ക് പരിഗണന ലഭിച്ചില്ല: സര്‍ക്കാര്‍ ഡയറിയുടെ അച്ചടി മുഖ്യമന്ത്രി ഇടപെട്ട് നിര്‍ത്തി വച്ചു.
Trending News

Also Read
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ പേരുകള്‍ അവസാനം വന്നുവെന്ന പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്തിവച്ചു. പേരിലെ അക്ഷരമാല ക്രമം പാലിച്ചില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് ഈ നടപടി. മന്ത്രിമാരുടെ പട്ടികയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഉപമുഖ്യമന്ത്രിയുണ്ടെങ്കില്‍ അതും കഴിഞ്ഞാണ് മറ്റുമന്ത്രിമാരുടെ പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാലക്രമത്തില്‍ അച്ചടിക്കുന്നത്.

ഇതിനെ മറികടന്ന് സി.പി.എം, എന്‍.സി.പി മന്ത്രിമാര്‍ക്കു ശേഷം സി.പി.ഐ മന്ത്രിമാര്‍ എന്ന ക്രമത്തിലാണ് ഡയറി അച്ചടിച്ചു വന്നത്. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് അച്ചടി നിര്‍ത്തി വയ്ക്കാനും അച്ചടിച്ച 40,000 കോപ്പികള്‍ വിതരണം ചെയ്യരുതെന്നും നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ജി.എ.ഡി വകുപ്പിനാണ് ഡയറി അച്ചടിക്കാനുള്ള ചുമതല.

Sorry, there was a YouTube error.