Categories
സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി അഖിലേഷ് യാദവ്.
Trending News




Also Read
ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. ദേശീയ എക്‌സിക്യൂട്ടിവ് ഐക്യകണ്‌ഠേനയാണ് അഖിലേഷിനെ തെരഞ്ഞെടുത്തതെന്ന് രാജ്യസഭാംഗമായ രാം ഗോപാല്‍ യാദവ് അറിയിച്ചു. ലക്‌നൗവില്‍ ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനിലാണ് തീരുമാനം.

നിലവില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനായ മുലായം സിങ് യാദവിനെ പാര്‍ട്ടിയുടെ ഉപദേശകനാക്കാനും തീരുമാനിച്ചിട്ടുണ്ട്. ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മാറ്റാനും അമര്‍ സിങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും എക്‌സിക്യൂട്ടീവ് നിര്‍ദേശിച്ചു. എന്നാല്‍ ദേശീയ കണ്‍വെന്‍ഷന്റെ ഈ തീരുമാനത്തെ അഖിലേഷ് യാദവിന്റെ പിതാവും പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് എതിര്‍ത്തിട്ടുണ്ട്.

ദേശീയ കണ്‍വെന്‍ഷന്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ആരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കരുതെന്നും മുലായം സിങ് യാദവ് അറിയിച്ചു. പിളര്‍പ്പിന്റെ വക്കിലെത്തിയ സമാജ് വാദി പാര്‍ട്ടിയില്‍ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും അഖിലേഷിനൊപ്പമാണെന്ന് മനസ്സിലാക്കിയതിനു ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ അഖിലേഷിനെ മുലായം സിങ് യാദവ് തിരിച്ചെടുത്തിരുന്നു.

Sorry, there was a YouTube error.