വിവാഹം കഴിക്കണമെങ്കില്‍ കാമുകന് സ്ത്രീധനം വേണം; പണം നല്‍കാന്‍ ഗതിയില്ലാത്ത യുവതി പിന്നീട് ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹം കഴിക്കണമെങ്കില്‍ കാമുകന് സ്ത്രീധനം വേണം; പണം നല്‍കാന്‍ ഗതിയില്ലാത്ത യുവതി പിന്നീട് ചെയ്തത്

ന്യൂഡല്‍ഹി: വിവാഹം കഴിക്കണമെങ്കില്‍ കാമുകന് സ്ത്രീധനം നല്‍കണം. പണം വേണമെന്നാവശ്യപ്പെട്ട കാമുകന് പണത്തിനുവേണ്ടി യുവതി വൃക്ക വില്‍ക്കാനൊരുങ്ങിയെന്നാണ് വിവരം. എന്നാല്‍ സംഭവം അറിഞ്ഞ ഡോക്ടര്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ സമീപിക്കുകയും കമ്മിഷന്‍ ഇടപെട്ട് ഈ പെണ്‍കുട്ടിയെ രക്ഷിച്ചു. ബീഹാറിലെ ലഖിസാര സ്വദേശിയായ പെണ്‍കുട്ടിയാണ് ഇതിനായി ഡല്‍ഹിയിലേക്ക് എത്തിയത്. കാമുകനെ വിവാഹം കഴിക്കുന്നതിനായി മാതാപിതാക്കളോട് വഴക്കിട്ട് വീട്ടില്‍ നിന്നും ഇറങ്ങിവന്ന 21 കാരിയെ വിവാഹം ചെയ്യണമെങ്കില്‍ 1,80,000 വേണമെന്ന് കാമുകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി വൃക്ക വില്‍ക്കുന്നതിനായി തയ്യാറെടുത്തത്. ഡല്‍ഹിയില്‍ എത്തി ആശുപത്രിയെ സമീപിച്ച യുവതി കിഡ്‌നി മാഫിയയുടെ കൈയ്യിലാണോ എന്ന് സംശയിച്ച് വനിതാ കമ്മീഷനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. അതേസമയം വൃക്ക വില്‍ക്കുവാന്‍ നിര്‍ദ്ദേശിച്ച കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗണ്‍സലറുടെ നിര്‍ദ്ദേശം പെണ്‍കുട്ടി ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഡോക്ടര്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മിഷന്‍ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാമുകനെതിരെ പരാതി നല്‍കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

 

0Shares