Categories
വിരഹ കാമുകനായി സല്‍മാന്‍ഖാന്‍.
Trending News

മുംബൈ: റൊമാനിയക്കാരിയായ മോഡല്‍ ലുലിയ വന്തുറുമായുള്ള സല്‍മാന്‍ ഖാന്റെ ബന്ധം തകര്‍ന്നുവെന്നു ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇരുവരും ഈമാസം വിവാഹിതരാകുമെന്ന് നവമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. സല്‍മാന്റെ കുടുംബകൂട്ടായ്മയില്‍ സ്ഥിരസാന്നിധ്യമായിരുന്നു ലുലിയയ്ക്ക്. ‘നല്ല മരുമകളാ’കാനുള്ള ലുലിയയുടെ ശ്രമം വിജയിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സല്‍മാന്റെ പേരിനൊപ്പം കേട്ടുതുടങ്ങുന്നത് മിസ് ഇന്ത്യ ഉര്‍വശി റൌതേലയുടെ പേരാണെന്ന വാര്‍ത്തകളുമുണ്ട്. അവിവാഹിതനായ സല്‍മാന്റെ മുന്‍ കാമുകിമാരുടെ പട്ടികയില്‍ ഐശ്വര്യ റായി, സംഗീത ബിജ്‌ലാനി, കത്രീന കൈഫ് എന്നിവരുമുണ്ട്.
Sorry, there was a YouTube error.