
മാന്യ(കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ പി.ടി.എ പ്രസിഡന്റായി ഷാഫി റിലയൻസിനെ എതിർപ്പില്ലാതെ തെരഞ്ഞെടുത്തു. 26/09/2019 ന് സ്കൂളിൽ ചേർന്ന യോഗത്തിലായിരുന്നു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

സ്കൂൾ സി.ഇ.ഒ നിസാർ സൈനുദ്ധീൻ സ്കൂളിലെ നടപടി ക്രമങ്ങൾ വിവരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായി ഹുസൈൻ ജമാലുദ്ദീൻ, അബ്ദുൽ ഖാദർ, അബൂബക്കർ, അബ്ദുൾ ഹാരിസ്, അബ്ദുൾ സുബൈർ, മുഹമ്മദ് നവാസ്, ബേർക്ക മഷൂദ്, പാറക്കട്ട സരിത, ഉമാവതി എം എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
