
തളിപ്പറമ്പ്: കീഴാറ്റൂരിലേക്ക് വയല്‍ക്കിളികളുടെ മാര്‍ച്ചിന് ആവേശ്വജ്ജ്വല തുടക്കം. തളിപ്പറമ്പ് ടൗണില്‍നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തമാണ് ഉള്ളത്. നിരവധി രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ നടക്കുന്ന മാര്‍ച്ച് വയലില്‍ സമാപിക്കും.

സി.പി.എമ്മുകാര്‍ കത്തിച്ച സമരപ്പന്തലിന് പകരമായി കീഴാറ്റൂര്‍ വയലില്‍ പുതിയ സമരപ്പന്തല്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രകടനം വയലിലെത്തിയ ശേഷം സമ്മേളനം നടക്കും. ‘കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോടു ഞങ്ങള്‍ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണ് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതു വികസന ഭീകരവാദമാണ്.
ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണു പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിനും അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു’- എന്ന പ്രതിജ്ഞയും സമ്മേളനത്തില്‍ ചൊല്ലും.
