ബംഗളൂരു: ബംഗളൂരു മഹാനഗരത്തിലെ നടുറോഡില്‍ വെച്ച് യുവതിയെ രണ്ടു പുരുഷന്മാര് കടന്നാക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. പുതുവത്സരാഘോഷത്തിനിടയില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ തന്നെ വ്യാപകമായ പ്രതിഷേധം ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് അതിന്റെ പിന്തുടര്ച്ചയെന്നോണം ബംഗളൂരുവില്‍ നിന്ന് വീണ്ടും നമ്മെ ലജ്ജിപ്പിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. ഈസ്റ്റ് ബാംഗളൂരുവിലെ കമ്മനഹള്ളിയിലെ വിജനമായ റോഡിലാണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

ഓട്ടോറിക്ഷയില്‍ ഇവിടെ വന്നിറങ്ങിയ യുവതിക്ക് പിന്നാല സ്കൂട്ടറിലെത്തിയ രണ്ട് പേര് പിന്തുടര്ന്ന് യുവതിയെ തടഞ്ഞ്നിര്‍ത്തി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തത്സമയം തെല്ലകലെ നിന്നും ചിലര്‍ ഈ സംഭവം നോക്കിനല്ക്കുന്നതും സി.സി.ടി.വി ദൃശ്യത്തില്‍ കാണാം. റോഡിന്അടുത്തുള്ള വീട്ടിലെ സി.സി.ടി.വി യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന മാനഭംഗ ശ്രമങ്ങളെക്കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.