
ന്യൂഡല്‍ഹി: സുപ്രീംകോടതിയെ വിമര്‍ശിച്ചതിന് പിന്നാലെയു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി നേതാവ് മായവതിക്കുമെതിരെ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് ഇരുവർക്കും വിലക്കേർപ്പെടുത്തി.

മുഖ്യമന്ത്രി യോഗിക്ക് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഇരുവര്‍ക്കുമെതിരെ നാളെ രാവിലെ ആറുമണി മുതൽ വിലക്ക് നിലവിൽ വരും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷപ്രസംഗം നടത്തിയതിനാണ് നടപടിയെടുത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ, റാലികൾ, റോഡ് ഷോ, അഭിമുഖം, ഇലക്ട്രോണിക് – അച്ചടി, സമൂഹമാധ്യമങ്ങൾ എന്നിവയിൽ അഭിപ്രായം പറയുന്നതിനോ പ്രസംഗിക്കുന്നതിനോ അനുമതി നൽകിയിട്ടില്ല.
