ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 15അംഗ ടീമിനെ ചീഫ് സിലക്ടര്‍ എം.എസ്‌.കെ പ്രസാദിൻ്റെ നേതൃത്വത്തിലാണ് പ്രഖ്യാപിച്ചത്. ഏഴ് ബാറ്റ്‌സ്മാന്മാരും മൂന്ന് ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും മൂന്ന് ഫാസ്റ്റ് ബൗളര്‍മാരുമാണ് ടീമില്‍ ഉള്ളത്. രോഹിത് ശര്‍മ്മയാണ് ടീമിൻ്റെ ഉപനായകന്‍. രവിശാസ്ത്രി തന്നെയാണ് ടീമിൻ്റെ പരിശീലകന്‍.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം:

ബാറ്റ്‌സ്മാന്മാര്‍: വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, കേദാര്‍ ജാദവ്, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍)

ഓള്‍റൗണ്ടര്‍മാര്‍: ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ

ബൗളര്‍മാര്‍: യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ

ഹെഡ് കോച്ച്‌ : രവി ശാസ്ത്രി

0Shares