മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി പ്രഭാകരൻ്റെ  പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി പ്രഭാകരൻ്റെ  പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ചാനല്‍ ആര്‍.ബി എഡിറ്റര്‍ ഇന്‍ ചീഫുമായ വി.വി പ്രഭാകരന്‍ രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടന്നു. കാസര്‍കോട് പ്രസ് ക്ലബ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം തലവന്‍ ഡോ.എ.എം. ശ്രീധരന്‍ പ്രകാശനം ചെയ്തു. കവി കെ.വി മണികണ‌്ഠദാസ‌് അധ്യക്ഷനായി. അപ്പുപ്പന്‍ കരയുന്നു( കഥാസമാഹാരം) കഥാകൃത്ത് സുറാബും, ഓര്‍മ്മകള്‍ ചിലമ്പിടുമ്പോള്‍ (ഓര്‍മക്കുറിപ്പുകള്‍) പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫിയും ആദ്യപ്രതികള്‍ ഏറ്റുവാങ്ങി. ഹരീഷ് പന്തക്കല്‍, പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവര്‍ പുസ്തക പരിചയം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. വി.വി പ്രഭാകരന്‍ മറുപടി പ്രസംഗം നടത്തി. ജി.ബി വല്‍സന്‍, സി.എല്‍ ഹമീദ്, പി.എസ് ഹമീദ് , ദിവാകരന്‍ വിഷ്ണുമംഗലം, നാലാപാടം പത്മനാഭന്‍, രാധാകൃഷ്ണ ഉളിത്തടുക്ക, അഷറഫലി ചേരങ്കൈ, വി ആര്‍ സദാനന്ദന്‍, രാഘവന്‍ ബെള്ളിപ്പാടി, രവീന്ദ്രന്‍ പാടി, സന്തോഷ് ഒഴിഞ്ഞവളപ്പ്, രാധാകൃഷ്ണന്‍ പെരുമ്പളതുടങ്ങിയവര്‍ സംബന്ധിച്ചു. വിനോദ് കുമാര്‍ പെരുമ്പള സ്വാഗതവും അതീഖ് ബേവിഞ്ച നന്ദിയും പറഞ്ഞു.

0Shares