Categories
മലയാള ഭാഷാപഠനം നിര്‍ബന്ധമക്കണമെന്ന് മുഖ്യമന്ത്രി.
Trending News

Also Read
തിരുവനന്തപുരം: കേരളാ സംസ്ഥാന രൂപീകരണത്തിന്റെ 60ാം വാര്‍ഷികത്തില്‍ ചേര്‍ന്ന നിയമസഭ പ്രത്യേക സമ്മേളനത്തില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.കേരളത്തില്‍ മാതൃഭാഷ പഠിക്കാതെ ബിരുദം കിട്ടുന്ന അവസ്ഥ മാറണമെന്നും, പബ്ലിക് സര്‍വീസ് കമീഷന് മലയാളം മ്ലേച്ഛമാകുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണം എന്ന ആവശ്യം സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പേ തന്നെ ഉയര്‍ന്നിരുന്നുവെങ്കിലും, ഈ ആവശ്യം ഉന്നയിച്ച പലരും പിന്നീട് അതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. പിന്നീട് തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോറ്റി ശ്രീരാമലു നടത്തിയ ജീവത്യാഗമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ജനനത്തിന് വഴിവച്ചതെന്ന് മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. കേരള സംസ്ഥാനം യഥാര്‍ഥ്യമാക്കിയതിന് മലയാളികള്‍ പോറ്റി ശ്രീരാമലുവിന് നന്ദി പറയണമെന്നും അദ്ദേഹം പറഞ്ഞു.
Sorry, there was a YouTube error.