കാസര്‍കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപാരികളുടെ എണ്ണം കൂടുന്നതായി എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. ഒരു വര്‍ഷത്തിനുള്ളില്‍ 1,20000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു വര്‍ഷത്തിനിടയ്ക്ക് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹംപറഞ്ഞു. സംസ്ഥാന ഏക്സൈസ് വകുപ്പ് ഗവ കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുമായി ചേര്‍ന്ന് നടത്തിയ മയക്ക്മരുന്നു വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് പ്രിന്‍സിപ്പല്‍ അരവിന്ദകൃഷ്ണന്‍ അധ്യക്ഷനായി. എസ്.സുജാത, ഡോ.ടി വിനയന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ സലിം സംസാരിച്ചു.
മയക്കുമരുന്ന് ആശങ്കയ്ക്ക് കാരണമാകുന്ന വിഷയം: ഋഷിരാജ് സിംഗ്